വേൾഡ് യൂനിവേഴ്സിറ്റി ഗെയിംസിൽ പങ്കെടുക്കുന്ന കുവൈത്ത് സർവകലാശാല ടീം
കുവൈത്ത് സിറ്റി: ചൈനയിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന വേൾഡ് യൂനിവേഴ്സിറ്റി ഗെയിംസിൽ അത്ലറ്റിക്സ്, നീന്തൽ മത്സരങ്ങളിൽ കുവൈത്ത് സർവകലാശാല ടീം പങ്കെടുക്കും. സർവകലാശാല തലത്തിൽ നടക്കുന്ന ഏറ്റവും വലിയ ചാമ്പ്യൻഷിപ്പാണിത്.
കുവൈത്ത് സർവകലാശാല ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റിയിൽ അംഗത്വം നേടിയ ശേഷമുള്ള ആദ്യ പങ്കാളിത്തമാണിതെന്ന് കുവൈത്ത് ഫെഡറേഷൻ ഓഫ് സ്കൂൾ സ്പോർട്സ് ആൻഡ് ഹയർ എജുക്കേഷൻ സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് അൽ ഹംദാൻ അറിയിച്ചു.
ഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗം ഡോ. സൽമാൻ ഹാജിയുടെ നേതൃത്വത്തിലുള്ള കുവൈത്ത് സംഘത്തിൽ അഞ്ചു താരങ്ങൾ ഉൾപ്പെടുന്നു. അബ്ദുല്ല അൽ സങ്കാവി, മുഹമ്മദ് ഖാൻ, ഹാഷിം അൽ അലി എന്നിവർ അത്ലറ്റിക്സ് മത്സരങ്ങളിലും വാലിദ് അൽ അബ്ദുൽ റസാഖും അലി ബൗ അബ്ബാസും നീന്തൽ മത്സരങ്ങളിലും പങ്കെടുക്കും.
കായികരംഗത്ത് മികവുപുലർത്തുന്ന കുവൈത്ത് യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് ലോകത്തിലെ ഏറ്റവും വലിയ കായികസമ്മേളനത്തിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണെന്നും ഡോ. അഹമ്മദ് അൽ ഹംദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.