കുവൈത്ത്​ ടി.വിയിൽ മലയാളത്തിൽ കൊറോണ ബോധവത്​കരണവുമായി മറിയം അൽ ഖബന്ദി

കുവൈത്ത്​ സിറ്റി: സർക്കാർ ഉടമസ്ഥതിയിലുള്ള ടെലിവിഷൻ ചാനലായ കുവൈത്ത്​ ടി.വിയിൽ മലയാളത്തിൽ കൊറോണ ബോധവത്​കരണ വിഡിയോ. കുവൈത്ത്​ ടി.വിയിലെ കാലാവസ്ഥാ അവതാരകയായ മറിയം അൽ ഖബന്ദി എന്ന പാതിമലയാളയാണ്​ കോഴിക്കോടൻ ശൈലിയിൽ ബോധവത്​കരണ പരിപാടി നടത്തിയത്​.

കോഴിക്കോട്ടുകാരിയായ ഉമ്മയിൽനിന്നാണ് മറിയം അൽ ഖബന്ധി മലയാളം പഠിച്ചത്. കഴിഞ്ഞ ദിവസം ഇവർ മലയാളത്തിൽ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത കൊറോണ ബോധവത്​കരണ വിഡിയോ വൈറലായിരുന്നു. 1982ലാണ് അബ്​ദുല്ല മുഹമ്മദ് അൽ ഖബന്ധി കോഴിക്കോട് സ്വദേശിനി അയിഷാബിയെ വിവാഹം ചെയ്തത്.

മറിയം അൽ ഖബന്ധി സോഷ്യൽ മീഡിയ പേജുകളിലൂടെ നേരത്തെയും നിരവധി മലയാളം വീഡിയോകൾ പങ്കുവെച്ചിരുന്നു.

Full View
Tags:    
News Summary - Kuwait TV Malayali Reading Covid-Kuwait News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.