അപകടകരമെന്ന് കണ്ടെത്തിയ ജലീബിലെ കെട്ടിടങ്ങൾ പൊളിക്കും

കുവൈത്ത് സിറ്റി: ജലീബിലെ 42 കെട്ടിടങ്ങൾ ഒഴിപ്പിക്കാനും പൊളിച്ചുമാറ്റാനും കുവൈത്ത് മുനിസിപ്പാലിറ്റി ഉത്തരവിട്ടു. കെട്ടിടങ്ങൾ അപകടകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടങ്ങൾ ഒഴിപ്പിച്ച് പൊളിക്കണമെന്ന് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിർദ്ദേശം പാലിക്കാത്ത പക്ഷം മുനിസിപ്പാലിറ്റി തന്നെ പൊളിക്കൽ നടപടി കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കി.

പൊതുമരാമത്ത് മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് സെന്റർ ഫോർ ടെസ്റ്റിംഗ്, ക്വാളിറ്റി കൺട്രോൾ ആൻഡ് റിസർച്ചിന്റെ റിപ്പോർട്ടിൽ കെട്ടിടങ്ങൾ ജീർണാവസ്ഥയിലാണെന്നും ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്നുണ്ടെന്നും സ്ഥിരീകരിച്ചിരുന്നു.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചാൽ തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ഏറെ താമസിക്കുന്ന പ്രദേശമാണ് ജലീബ്. പൊളിക്കുന്ന കെട്ടടങ്ങളിൽ നിന്ന് ഇവർ വൈകാതെ താമസം മാറ്റേണ്ടിവരും.

Tags:    
News Summary - Buildings in Jleeb found to be dangerous will be demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.