കുവൈത്ത് സിറ്റി: രാജ്യത്തെ നഴ്‌സറി സ്കൂളുകൾ തുറക്കുന്നത് ദീർഘിപ്പിച്ച് സാമൂഹിക കാര്യ മന്ത്രാലയം. ഞായറാഴ്ച മുതൽ ഇവ തുറക്കുമെന്ന് റിപ്പോർട്ടുകൾക്ക് പിറകെയാണ് പുതിയ തീരുമാനം. നിലവിലെ സാഹചര്യം സമഗ്രമായി അവലോകനം ചെയ്യും.
നഴ്‌സറികളുടെ സൗകര്യങ്ങളും വിലയിരുത്തും. കുട്ടികളെ തിരികെ കൊണ്ടുവരുന്നതിന് മുൻപ് എല്ലാ നഴ്‌സറികളും ആവശ്യമായ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. തുടർന്നാകും നഴ്‌സറി സ്കൂളുകൾ തുറക്കുന്ന തിയതി നിശ്ചയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.