കെ.ഐ.ജി രക്തദാന ക്യാമ്പ് ഇന്ന്

കുവൈത്ത് സിറ്റി: രക്തത്തിനുള്ള ആവശ്യകത മുൻ നിർത്തി കെ.ഐ.ജി കുവൈത്ത് രക്തദാന ക്യാമ്പ് സങ്കടിപ്പിക്കുന്നു. വെള്ളിയാഴ്ച രണ്ട് മണി മുതൽ ഏഴു മണി വരെ അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ചാണ് രക്ത ദാന ക്യാമ്പ്.

അടിയന്തിര ആവശ്യത്തിനായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് നിലവിൽ നൂറിലധികം ആളുകളാണ് രജിസ്റ്റർ ചെയ്തതതായി സംഘാടകർ അറിയിച്ചു. രക്ത ദാനത്തിന് താൽപര്യമുള്ളവർക്ക് 97891779 നമ്പരിൽ ബന്ധപെടാം.


കൊല്ലം ജില്ല പ്രവാസി സമാജം രക്തദാന ക്യാമ്പ് ഇന്ന് ജാബ്രിയയിൽ

കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്തും ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ ഏഴുവരെ ജാബ്രിയ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്.

കുവൈത്തിലെ കൊല്ലം ജില്ലക്കാരുടെ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊല്ലം ജില്ല പ്രവാസി സമാജം സമൂഹ നന്മ ലക്ഷ്യമാക്കി വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ഇതിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പെന്ന് സംഘാടകർ ർിയിച്ചു. കൂടുതൽ ആളുകളെ സന്നദ്ധ രക്തദാനത്തിലേക്ക് പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

Tags:    
News Summary - KIG blood donation camp today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.