ലൈസൻസില്ലാത്ത 2,818 തോക്കുകൾ കൈമാറി

കുവൈത്ത് സിറ്റി: ലൈസൻസില്ലാത്ത തോക്കുകൾ, വെടിയുണ്ടകൾ എന്നിവ സമർപ്പിക്കുന്നതിനുള്ള സമയപരിധിക്കിയടിയിൽ 2,818 തോക്കുകളും 284,860 വെടിയുണ്ടകളും ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മാർച്ച് 24 മുതൽ ഏപ്രിൽ എട്ടുവരെയാണ് ഇതിനായി സമയം അനുവദിച്ചിരുന്നത്. നിയമപരമായ നടപടികൾ, സമൂഹ സുരക്ഷ ശക്തിപ്പെടുത്തൽ എന്നിവയുടെ ഭാഗമായാണ് സമയപരിധി നൽകിയതെന്ന് മന്ത്രാലയം അറിയിച്ചു.

സമയപരിധിക്കുള്ളിൽ ലൈസൻസില്ലാത്ത തോക്കുകൾ കൈമാറിയതിനും പൗരന്മാരുടെ സഹകരണത്തിനും ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതും ഉത്തരവാദിത്തം, പ്രതിബദ്ധത എന്നിവ പ്രതിഫലിപ്പിക്കുന്നതുമാണ് ഇതെന്നും സൂചിപ്പിച്ചു. സമയപരിധി അവസാനിച്ചതിനാൽ ലൈസൻസില്ലാത്ത തോക്കുകൾ കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

Tags:    
News Summary - 2,818 unlicensed firearms handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.