കുവൈത്ത് സിറ്റി: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി നൂതന സാങ്കേതികവിദ്യകളുമായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്. ശബ്ദവും ദൃശ്യവും റെക്കോഡ് ചെയ്യാവുന്ന കാമറകളുമായി പ്രത്യേക പട്രോളിങ് വാഹനങ്ങൾ വകുപ്പ് പുറത്തിറക്കി. മികച്ചതും അത്യാധുനികവുമായ സാങ്കേതികവിദ്യകളോടുകൂടിയതാണ് ഇവ. വാഹനങ്ങളിലെ കാമറകൾ വഴി മുന്നിലെയും പിന്നിലെയും ദൃശ്യങ്ങളും ശബ്ദങ്ങളും പകർത്താനാകും. ഗതാഗതനിയമ ലംഘനങ്ങൾ ഇതുവഴി കൃത്യമായി രേഖപ്പെടുത്താനാകും.
കുവൈത്തികളുടെയും പ്രവാസികളുടെയും സുരക്ഷയും കണക്കിലെടുത്തും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് പുതിയ സജ്ജീകരണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.