കുവൈത്ത് സിറ്റി: സുഡാൻ, സോമാലിയ എന്നിവിടങ്ങളിൽ മാനുഷിക സഹായം വ്യാപിപ്പിക്കാൻ കുവൈത്ത്. ഇതിന്റെ ഭാഗമായി കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റും (കെ.എഫ്.എ.ഇ.ഡി) ബ്രിട്ടന്റെ വിദേശകാര്യ ഓഫീസും എത്തിക്കുന്നതിനുള്ള ധാരണ പത്രങ്ങളിൽ ഒപ്പുവെച്ചു. 10 മില്യൺ യു.എസ് ഡോളർ മാനുഷിക ഗ്രാൻഡിന്റേതാണ് കരാർ. ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജൻസിയായ യൂനിസെഫിന്റെ സുഡാനിലെ പ്രവർത്തനങ്ങൾക്ക് ഇതിൽനിന്ന് പിന്തുണ നൽകും.
സോമാലിയയിലെ ഇന്റർനാഷനൽ റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് മൂവ്മെന്റിനെ പിന്തുണക്കുന്ന സംയുക്ത പദ്ധതിക്ക് ധനസഹായം നൽകുന്നതിനായി അഞ്ച് മില്യൺ യു.എസ് ഡോളറിന്റെ ഗ്രാൻഡും പ്രത്യേക ധാരണ പത്രത്തിൽ ഉൾപ്പെടുന്നു.
സംഘർഷങ്ങളും പ്രകൃതിദുരന്തങ്ങളും ബാധിച്ചവർ, അഭയാർഥികൾ, കുടിയിറക്കപ്പെട്ടവർ എന്നിവർക്ക് സഹായം എത്തിക്കുന്നതിനായി കെ.എഫ്.എ.ഇ.ഡിയും ബ്രിട്ടീഷ് വിദേശകാര്യ ഓഫിസും 2020ൽ സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.