കുവൈത്ത് സിറ്റി: വെസ്റ്റ് ബാങ്കിലെ നിരവധി ഗ്രാമങ്ങളിലും നഗരങ്ങളിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. റാമല്ലയുടെ കിഴക്കുള്ള കാഫർ മാലിക് ഗ്രാമത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവത്തിൽ നിരവധി ഫലസ്തീൻ പൗരന്മാർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇത്തരം നടപടികൾ ആവർത്തിക്കുന്നത് സമാധാനത്തിനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുമെന്നും മേഖലയെ കൂടുതൽ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും വലിച്ചിഴക്കുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ആവർത്തിച്ചുള്ള ആക്രമണങ്ങളും നിയമ ലംഘനങ്ങളും അവസാനിപ്പിക്കാനും മാനുഷിക നിയമപ്രകാരം ഫലസ്തീൻ പൗരന്മാർക്ക് അന്താരാഷ്ട്ര സംരക്ഷണം ഉറപ്പാക്കാനും കുവൈത്ത് ആവശ്യപ്പെട്ടു.
കിഴക്കൻ ജറുസലമിനെ തലസ്ഥാനമാക്കിയുള്ള അതിർത്തിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനായുള്ള കുവൈത്തിന്റെ ഉറച്ച പിന്തുണയും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.