ഗൾഫ് വിപണികളിൽ മുന്നിലെത്തി കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

കുവൈത്ത് സിറ്റി: ഗൾഫ് വിപണികളിൽ മുന്നിലെത്തി കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്. 2025ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഏറ്റവും ഉയർന്ന നേട്ടമാണ് കൈവരിച്ചത്. അൽ ഷാൾ കൺസൾട്ടിങ് കമ്പനി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കുവൈത്ത് സൂചികയിൽ 19.5 ശതമാനം വളർച്ച രേഖപ്പെടുത്തി.

ലിക്വിഡിറ്റിയിൽ 89.7 ശതമാനം വർധന നേടി കുവൈത്ത് ഗൾഫ് എക്‌സ്‌ചേഞ്ചുകളിൽ മൂന്നാം സ്ഥാനത്താണ്. ഗൾഫ് രാജ്യങ്ങളിലെ മൊത്തം ലിക്വിഡിറ്റി കഴിഞ്ഞ വർഷത്തേതിനേക്കാൾ 11.4 ശതമാനം കുറഞ്ഞ് 468.4 ബില്യൺ ഡോളറായി.

മസ്‌കറ്റ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 204.8 ശതമാനം ലിക്വിഡിറ്റി വർധനയോടെ രണ്ടാമതെത്തി. അതേസമയം, സൗദി വിപണിയിൽ 31 ശതമാനം ഇടിവും, ഖത്തർ വിപണിയിൽ 2.5 ശതമാനം കുറവും രേഖപ്പെടുത്തപ്പെട്ടു. 

Tags:    
News Summary - Kuwait Stock Exchange leads Gulf markets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.