Posted On
date_range Updated On
date_range ദേശീയ ദിനത്തിൽ അർജന്റീനക്ക് കുവൈത്തിന്റെ ആശംസ
കുവൈത്ത് സിറ്റി: ദേശീയ ദിനത്തിൽ അർജന്റീനക്ക് കുവൈത്തിന്റെ ആശംസയും അഭിനന്ദനവും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്ക് അഭിനന്ദന സന്ദേശം അയച്ചു. ജാവിയർ മിലിക്ക് ആയൂരാരോഗ്യ സൗഖ്യവും ക്ഷേമവും നേർന്ന അമീർ അർജന്റീനക്ക് കൂടുതൽ സമൃദ്ധിയും വിജയവും കൈവരിക്കാനാകട്ടെയെന്നും സന്ദേശത്തിൽ ആശംസിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയും സമാനമായ സന്ദേശം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.