ഡോ.എബ്രഹാം ചാക്കോകൊപ്പം വൈ.എം.സി.എ അംഗങ്ങൾ

വൈ.എം.സി.എ അംഗങ്ങൾ ഡോ.എബ്രഹാം ചാക്കോയുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശനത്തിനെത്തിയ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ. എബ്രഹാം ചാക്കോയുമായി വൈ.എം.സി.എ കുവൈത്ത് അംഗങ്ങൾ കൂടിക്കാഴ്ച നടത്തി.

മാത്യൂസ് മാമ്മൻ (പ്രസിഡന്റ്), മനോജ് പരിമണം (ജനറൽ സെക്രട്ടറി), എ.ഐ. കുര്യൻ (രക്ഷാധികാരി), അജിത് തോമസ് കണ്ണൻപാറ (ജോയിന്റ് സെക്രട്ടറി), സന്തോഷ് എം.ഫിലിപ്പ്, കെ.എം.ജോർജ് (പ്രാർത്ഥനാ കോർഡിനേറ്റർമാർ), സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച് വികാരി റവ.സിബി എബ്രഹാം, കെ.ടി.എം.സി.സി പ്രസിഡന്റ് മനോജ് കുരുവിള എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വൈ.എം.സി.എ പ്രവർത്തനങ്ങളെയും പരിപാടികളെയും കുറിച്ച് ബിഷപ്പ് അന്വേഷിച്ചു.

ഫെലോഷിപ്പ്, പ്രാർത്ഥനാ യോഗങ്ങൾ, യുവജന-കുടുംബ പരിപാടികൾ, സാമൂഹിക സേവനം, മറ്റ് സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പ്രതിനിധികൾ വിശദീകരിച്ചു.

Tags:    
News Summary - YMCA Kuwait Members Meet Bishop Dr. Abraham Chacko

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.