കുവൈത്ത് സിറ്റി: അനധികൃതമായി കുവൈത്ത് പൗരത്വം നേടിയവർക്കെതിരെ നടപടികൾ തുടരുന്നു. കഴിഞ്ഞ ദിവസം 1,647 പേരുടെ കൂടി പൗരത്വം കുവൈത്ത് റദ്ദാക്കി. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധമായ തീരുമാനം കൈക്കൊണ്ടത്.
കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ 4,601 കേസുകളാണ് കമ്മിറ്റി അവലോകനം ചെയ്തത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയും മറ്റ് വഴികളിലൂടെയും പൗരത്വ സര്‍ട്ടിഫിക്കറ്റുകളും പാസ്പോര്‍ട്ടുകളും കൈവശപ്പെടുത്തിയവര്‍ക്കെതിരെയാണ് നടപടികള്‍ സ്വീകരിക്കുന്നത്.
അടുത്തിടെ നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ ഉള്‍പ്പെട്ട നിരവധിയാളുകള്‍ പിടിയിലായിരുന്നു. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് പൗരത്വം നേടിയ സിറിയക്കാരായ രണ്ട് കുടുംബങ്ങൾ അടക്കം 310 പേരുടെ പൗരത്വം കഴിഞ്ഞ ദിവസം കമ്മിറ്റി റദ്ദാക്കിയിരുന്നു. പൗരത്വം നഷ്ടമാകുന്നവരെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.