ഇക്കോ ഫോക്കസ് ക്യാമ്പിൽ അംഗങ്ങൾ

ഫോക്കസ് ഇന്റർനാഷനൽ പരിസ്ഥിതി ബോധവത്കരണ ക്യാമ്പ്

കുവൈത്ത് സിറ്റി: ലോക സമുദ്രദിനത്തോടനുബന്ധിച്ച് ഫോക്കസ് ഇന്റർനാഷണൽ- കുവൈത്തിന്റെ പരിസ്ഥിതി വിഭാഗമായ ഇക്കോ ഫോക്കസ് ‘ബിയോണ്ട് ദ ഷോർസ്’ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. യുവാക്കൾക്ക് സമുദ്രത്തെയും സമുദ്ര പരിസ്ഥിതിയെയും അടുത്തറിഞ്ഞ് അനുഭവിക്കാനുള്ള അവസരം ഒരുക്കുന്നതിനായി സംഘടിപ്പിച്ച യാച്ച് യാത്രയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. സമുദ്രങ്ങളെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കുക, കടൽത്തീരങ്ങളുടെ ശുചിത്വം നിലനിർത്തുക, സമുദ്ര ആവാസവ്യവസ്ഥയുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച് യുവാക്കൾക്കിടയിൽ ബോധവത്കരണം സൃഷ്ടിക്കുക തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഗ്രൂപ്പ് ചർച്ചകൾ നടന്നു.വിവിധ വിനോദ-കായിക പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

ഇക്കോ ഫോക്കസ് സെക്രട്ടറി അബ്ദുൽ സലാം, എഞ്ചിനീയർ സെയ്ദ് റഫീക്ക് എന്നിവർ സംസാരിച്ചു. സമുദ്ര സംരക്ഷണം, കടൽത്തീര ശുചിത്വം, പരിസ്ഥിതി ബോധവത്കരണം എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾ കുവൈത്ത് അധികൃതരുമായി സഹകരിച്ച് സംഘടിപ്പിക്കുമെന്നും അറിയിച്ചു. സി.ഒ.ഒ എഞ്ചിനീയർ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി സി.ഇ.ഒ എഞ്ചിനീയർ റമീസ് നാസർ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Environmental Awareness Camp by Focus International

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.