ലുലു ഹൈപ്പർമാർക്കറ്റ്, ലുലു എക്സ്ചേഞ്ച് പ്രതിനിധികൾ പുതിയ പദ്ധതി പ്രഖ്യാപന ചടങ്ങിൽ

കുവൈത്തിൽ ലുലു ഹാപ്പിനസ് പോയിന്റുകൾ ഇനി ലുലു എക്സ്ചേഞ്ച് വഴിയും

കുവൈത്ത് സിറ്റി: കുവൈത്തിലെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട മൂല്യവുമായി ലുലു ഹൈപ്പർമാർക്കറ്റും ലുലു എക്സ്ചേഞ്ചും. ലുലു മണി റെമിറ്റൻസ് സേവനങ്ങൾ ലുലു ഹാപ്പിനസ് ലോയൽറ്റി പ്രോഗ്രാമുമായി സംയോജിപ്പിച്ച പുതിയ പദ്ധതിക്ക് തുടക്കമായി. കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റ് ഹെഡ് ഓഫീസിൽ ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന മാനേജ്‌മെന്റിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പുതിയ സേവനം പ്രഖ്യാപിച്ചു. ഇതോടെ ലുലു മണി സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പണമടക്കൽ ഇടപാടുകളിൽ ലുലു ഹാപ്പിനസ് പോയിന്റുകൾ ലഭിക്കും. കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിൽ ഈ പോയിന്റുകൾ റിഡീം ചെയ്യാം.

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ലുലു മണി സേവനങ്ങൾ ശിപാർശ ചെയ്യുന്ന നിലവിലുള്ള ഉപഭോക്താക്കൾക്ക് പ്രതിഫലം നൽകുന്ന റഫറൽ പ്രോഗ്രാമും അവതരിപ്പിച്ചു. ലുലു എക്സ്ചേഞ്ചിന്റെ ശക്തിയും ലുലു ഹാപ്പിനസ് ലോയൽറ്റി പ്രോഗ്രാമും സംയോജിപ്പിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുന്നതാണ് പദ്ധതിയെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ രാജേഷ് രംഗ്രേ പറഞ്ഞു. ലുലു എക്സ്ചേഞ്ച് സേവനങ്ങളെ ലുലു ഹാപ്പിനസുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം ലഭ്യമാകുമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ കെ.എസ്. ശ്രീജിത്ത് പറഞ്ഞു.

ലുലു ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ എൻ.സക്കീർ ഹുസൈൻ, റീജണൽ മാനേജർ ഷിനുരാജ് കവിരാജ്, കൊമേഴ്‌സ്യൽ മാനേജർ ആന്റണി പത്രോസ്, ലുലു എക്സ്ചേഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ സുബഹീർ തയ്യിൽ, ഓപ്പറേഷൻസ് ഹെഡ് ഷഫാസ് അഹമ്മദ്, ബി.ഡി.എം - ഡിജിറ്റൽ ഓപ്പറേഷൻസ് ഷെഹഫാസ് ഷൗക്കത്തലി, ഡിജിറ്റൽ മാനേജർ മുഹമ്മദ് അസ്ലം, അക്കൗണ്ട്സ് മേധാവി ബഷീർ വലിയപീടികയിൽ മറ്റ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Kuwait: LuLu Happiness Points can now be redeemed/accessed via LuLu Exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.