നുവൈസീബ് അതിർത്തിയിൽ സിഗരറ്റ് കള്ളക്കടത്തിനുള്ള ശ്രമം തടഞ്ഞു

കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തിയിൽ സിഗരറ്റ് കള്ളക്കടത്തിനുള്ള ശ്രമം പരാജയപ്പെടുത്തി. സംഭവത്തില്‍ ഒരു ഗൾഫ് പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വാഹനത്തിൽ ഒളിപ്പിച്ച 210 കാർട്ടൺ സിഗരറ്റുകൾ പരിശോധനയിൽ കണ്ടെത്തി. കസ്റ്റംസ് ചെക്ക്‌പോയിന്റിൽ നിന്ന് ഓടിരക്ഷപ്പെട്ട പ്രതി പിന്നീട് കീഴടങ്ങി.

ഒരു ഇന്ത്യക്കാരനിൽ നിന്നും സിറിയക്കാരനിൽ നിന്നും സിഗരറ്റ് വാങ്ങി കടത്തിയതായി പ്രതി സമ്മതിച്ചു. വാഹനം കണ്ടുകെട്ടി നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Cigarette smuggling attempt foiled at Nuwaiseeb border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.