തിരുവല്ല പ്രവാസി അസോസിയേഷൻ മെമ്പർഷിപ് കാമ്പയിൻ ഉദ്ഘാടനം

കുവൈത്ത് തിരുവല്ല പ്രവാസി അസോസിയേഷൻ മെമ്പർഷിപ് കാമ്പയിൻ

കുവൈത്ത് സിറ്റി: കുവൈത്ത് തിരുവല്ല പ്രവാസി അസോസിയേഷൻ 2026- 2027 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിനിങ്ങിനു തുടക്കം. റിഗ്ഗയിൽ നടന്ന യോഗത്തിൽ രക്ഷാധികാരി കെ.എസ്. വർഗീസ് ഫാ. ബിജു പാറക്കലിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റെയ്ജു അരീക്കര അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ബൈജു ജോസ്, ട്രഷറർ ഷിജു ഓതറ, അഡ്വൈസറി ബോർഡ് ചെയർമാൻ ജെയിംസ് വി കൊട്ടാരം, എക്സിക്യൂട്ടീവ് മെമ്പർ റെജി കോരുത് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോർജ്,റിഗ്ഗ കോഡിനേറ്റർ ടെനി തോമസ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Kuwait Thiruvalla Pravasi Association Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.