ഒ.ഐ.സി.സി യൂത്ത് വിങ് മെഡിക്കൽ ക്യാമ്പ് ഫ്ലെയർ പ്രകാശനം ചെയ്യുന്നു

ഒ.ഐ.സി.സി യൂത്ത് വിങ് കുവൈത്ത് മെഡിക്കൽ ക്യാമ്പ് ഫ്ലെയർ പ്രകാശനം

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി യൂത്ത് വിങ് കുവൈത്ത് നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. ഒ.ഐ.സി.സി കുവൈത്ത് ആക്ടിങ് പ്രസിഡന്റ് ബി.എസ്. പിള്ള ഫ്ലെയർ പ്രകാശനം നിർവഹിച്ചു. യൂത്ത് വിങ്ങ് പ്രസിഡന്റ് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ചു.

ഒ.ഐ.സി.സി ജനറൽ സെക്രട്ടറി (സംഘടന ചുമതല) എം.എ. നിസാം,വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്ട്, ലേഡീസ് വിങ് പ്രസിഡന്റ് ഷെറിൻ ബിജു, നാഷണൽ കമ്മിറ്റി ഭാരവാഹികൾ,ജില്ല ഭാരവാഹികൾ,യൂത്ത് വിങ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഫർവാനിയ ബദർ മെഡിക്കൽ സെന്ററുമായി സഹകരിച്ചു ജൂൺ 26നാണ് മെഡിക്കൽ ക്യാമ്പ്.

Tags:    
News Summary - OICC Youth Wing Kuwait releases medical camp flyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.