ബിനിൽ സ്കറിയ, രാജേഷ് മാത്യു, ശശികുമാർ

കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര) 2025 - 27 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ആക്ടിംഗ് പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ചു. നൈജിൽ സ്വാഗതം പറഞ്ഞു. രാജേഷ് മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജിൻസ് പി ജോയ് പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. ശ്രീജ, എസ്.പി.ബിജു എന്നിവർ ആശംസകൾ നേർന്നു. ശശികുമാർ നന്ദി പറഞ്ഞു.

ഭാരവാഹികൾ: ബിനിൽ സ്കറിയ (പ്രസി), രാജേഷ് മാത്യു (ജനറൽ സെക്രട്ടറി), ശശികുമാർ (ട്രഷറർ), എ.സി.നൈജിൽ,ശ്രീജ അനിൽകുമാർ (വൈസ് പ്രസിഡന്റ്), ജിൻസ് പി ജോയ്, നൂർജഹാൻ (സെക്രട്ടറിമാർ), മാത്യു വർഗീസ് (അസിസ്റ്റന്റ് ട്രഷറർ), വി.എ. അൻസമോൾ (വനിതാവേദി കൺവീനർ).

Tags:    
News Summary - kuwait Ernakulam Residents Association elects new office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.