കുവൈത്ത് സിറ്റി: ആഭ്യന്തരസംഘർഷവും വെള്ളപൊക്കവും കാരണം ദുരിതത്തിലായ സുഡാന് കുവൈത്തിന്റെ മാനുഷിക സഹായം. 40 ടൺ ദുരിതാശ്വാസ സഹായ വസ്തുക്കളുമായി കുവൈത്തിന്റെ വിമാനം സുഡാനിലെത്തി. വിവിധ കുവൈത്ത് ചാരിറ്റികളും സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ഏകോപിത സംരംഭമായ (കുവൈത്ത് ബൈ യുവർ സൈഡ്) കാമ്പെയ്‌നിന്റെ ഭാഗമാണ് സഹായവസ്തുക്കൾ അയച്ചത്.
സുഡാനിലെ ജനങ്ങളെ സഹായിക്കാനുള്ള കുവൈത്ത് നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഇതെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ചെയർമാൻ ഖമദ് അൽ മഖാമിസ് പറഞ്ഞു. ആവശ്യമുള്ളവർക്ക് അത്യാവശ്യമായ സഹായം വിതരണം സുഡാനീസ് റെഡ് ക്രസന്റുമായി ഏകോപിപ്പിച്ച് എത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുഡാനിലേക്ക് 2023-25 വർഷത്തിൽ 35 വിമാനങ്ങളിലായി കുവൈത്ത് 393 ടൺ സഹായ വസ്തുക്കൾ എത്തിച്ചിരുന്നു. കപ്പൽവഴി 2,000 ടൺ വസ്തുക്കളും കൈമാറി. ആംബുലൻസ്, ചികിൽസ ഉപകരണങ്ങൾ, വീൽചെയർ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, വെള്ളം,പുതപ്പുകൾ, ടന്റ്,സ്ലീപ് ബാഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.