ഇസ്ലാമിക ആദര്‍ശം സാമൂഹിക ബാധ്യതകളെ ഉറപ്പ് വരുത്തുന്നത് –സാബിക് പുല്ലൂര്‍

കുവൈത്ത് സിറ്റി: ഇസ്ലാമിക ആദര്‍ശം സാമൂഹിക ബാധ്യതകളെ ഉറപ്പ് വരുത്തുന്നതാണെന്ന്് ഹ്രസ്വസന്ദര്‍ശനത്തിന് കുവൈത്തിലത്തെിയ യുവപ്രാസംഗികനും എം.എസ്.എം മലപ്പുറം വെസ്റ്റ് ജില്ല ഉപാധ്യക്ഷനുമായ സാബിക് പുല്ലൂര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ എക്സിക്യൂട്ടിവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദൈവ വിശ്വാസത്തിലൂന്നിയുള്ള സമൂഹത്തിന്‍െറ ധാര്‍മിക ജീവിതമാണ് ഇസ്ലാമിക വളര്‍ച്ചയുടെ അടിസ്ഥാനം. കാലഘട്ടത്തിന്‍െറ തേട്ടമനുസരിച്ച് പ്രബോധന മേഖലയില്‍ വൈവിധ്യം സൃഷ്ടിക്കാന്‍ നവോത്ഥാന പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും സാബിക് പുല്ലൂര്‍ വിശദീകരിച്ചു. യോഗത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ്, ജസീര്‍ പുത്തൂര്‍ പള്ളിക്കല്‍, വി.എ. മൊയ്തുണ്ണി, അബ്ദുറഹ്മാന്‍ അടക്കാനി, ഇബ്രാഹിം കുട്ടി സലഫി, സിദ്ദീഖ് മദനി, അബൂബക്കര്‍ വടക്കാഞ്ചേരി, മൊയ്തീന്‍ മൗലവി, അബ്ദുല്‍ അസീസ് സലഫി, എന്‍ജി. അഷ്റഫ്, പി.വി. അബ്ദുല്‍ വഹാബ്, എന്‍ജി. അന്‍വര്‍ സാദത്ത്, സ്വാലിഹ് വടകര, യൂനുസ് സലീം, എന്‍ജി. ഉമ്മര്‍ കുട്ടി, അയ്യൂബ് ഖാന്‍, സി.വി. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
 

News Summary - kuwait program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.