കുവൈത്ത് സിറ്റി: തണൽ കുവൈത്ത് പ്രവാസി അസോസിയേഷൻ ഓണാഘോഷം വിവിധ പരിപാടികളോടെ അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്നു. പ്രസിഡന്റ് അജ്മൽ വേങ്ങര അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ നാസർ മാനു ഉദ്ഘാടനം ചെയ്തു. വയനാടിന് തണൽ കുവൈത്ത് പ്രവാസി അസോസിയേഷൻ ഒരുക്കിയ തണൽ സ്നേഹവീടിന്റെ താക്കോൽദാന കർമവും വേദിയിൽ നടന്നു. വൈസ് പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ ഷാനവാസ് ബഷീർ സ്വാഗതം പറഞ്ഞു. രക്ഷാധികാരി താഹ ചേറ്റുവ, ജനറൽ സെക്രട്ടറി ആര്യ നിഷാന്ത്, അഡ്വൈസറി ബോർഡ് അംഗവും പ്രോഗ്രാം കോർഡിനേറ്ററുമായ കെ.വി. ജിനു എന്നിവർ ആശംസകൾ അറിയിച്ചു.
ഇട്ടിച്ചൻ ആന്റണി, സലിം സിറ്റി, അനന്തപത്മനാഭൻ, ഹൈദർ ഷാനിഫ്, രതിക, നസീമ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഗാനമേള, ഡാൻസ്, കലാപരിപാടികൾ, ഷോർട്ട് ഫിലിം പ്രദർശനം, തിരുവാതിര, ഒപ്പന, പാട്ടുകൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ഓണസദ്യയും ഒരുക്കി. ചെണ്ടമേളവും, താലപ്പൊലി വരവേൽപ്പും, മഹാബലി എഴുന്നള്ളത്തും നടന്നു. ഓണസമ്മാന കൂപ്പൺ നറുക്കെടുപ്പും ഈ വേദിയിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.