നിയ​ന്ത്രണം നീക്കലി​െൻറ അഞ്ചാംഘട്ടത്തിലേക്ക്​ കടക്കുന്നത്​ നീട്ടി

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ അഞ്ചാംഘട്ടത്തിലേക്ക്​ കടക്കുന്നത്​ നീട്ടിവെച്ചു. അഞ്ചുഘട്ടങ്ങളിലായി നിയ​ന്ത്രണം നീക്കി കുവൈത്തിനെ സാധാരണ ജീവിതത്തിലേക്ക്​ കൊണ്ടുവരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്​. എന്നാൽ, ഒരറിയിപ്പുണ്ടാവുന്നത്​ വരെ അഞ്ചാംഘട്ടത്തിലേക്ക്​ കടക്കുന്നത്​ നീട്ടിവെക്കുന്നതായി കുവൈത്ത്​ സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം തിങ്കളാഴ്​ച അറിയിച്ചു.

വിവാഹം, പൊതു ചടങ്ങുകൾ, കുടുംബസംഗമങ്ങൾ, ബിരുദദാന ചടങ്ങുകൾ, സമ്മേളനങ്ങൾ, പൊതുപരിപാടികൾ, പ്രദർശനങ്ങൾ, ട്രെയിനിങ് കോഴ്‌സുകൾ, സിനിമ നാടക തിയേറ്റർ, തുടങ്ങിയവക്ക്​ അനുമതി നൽകുന്നത്​ അഞ്ചാംഘട്ടത്തിലാണ്​. സർക്കാർ ഒാഫിസുകൾ 50 ശതമാനത്തിലേറെ ഹാജർ നിലയിൽ പ്രവർത്തിക്കുന്നതും ഇൗ ഘട്ടത്തിലാണ്​. ആഗസ്​റ്റ്​ 23 മുതൽ ആരംഭിക്കുന്നായിരുന്നു നേര​ത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. സമീപ ദിവസങ്ങളിലെ കോവിഡ്​ വ്യാപനം വിലയിരുത്തി ഇനിയൊരു അറിയിപ്പുണ്ടാവുന്നത്​ വരെ അഞ്ചാംഘട്ടത്തിലേക്ക്​ കടക്കുന്നില്ലെന്ന്​ സർക്കാർ വക്​താവ്​ പ്രഖ്യാപിച്ചതോടെ നിയന്ത്രണം നീക്കുന്നത്​ അനിശ്ചിതത്വത്തിലായിരിക്കുകാണ്​.

നിയന്ത്രണം ലഘൂകരിച്ചതിന്​ ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ​പ്രതിദിന കോവിഡ്​ കേസുകൾ വർധിച്ചുവന്നതാണ്​ സർക്കാറിനെ ഇത്തരമൊരു തീരുമാനത്തിന്​ പ്രേരിപ്പിച്ചത്​. അഞ്ചാംഘട്ടത്തിൽ ഉൾപ്പെടുത്തിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന നിരവധി ജീവനക്കാരുടെ തൊഴിൽ അനിശ്ചിതത്വത്തിലാണ്​. പലരും ഇതിനകം നാട്ടിൽ പോയിട്ടുണ്ട്​. വൈകാതെ നിയന്ത്രണം നീക്കുമെന്ന പ്രതീക്ഷയിൽ ഇവിടെ തുടർന്നവരെ നിരാശയിലാക്കുന്നതാണ്​ പുതിയ അറിയിപ്പ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.