കുവൈത്ത് ഓപൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽനിന്ന്
കുവൈത്ത് സിറ്റി: ഈ വർഷത്തെ കുവൈത്ത് ഓപൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ശൈഖ് ജാബിർ അൽ അബ്ദുല്ല അൽ ജാബിർ അബാഹ് ഇന്റർനാഷനൽ ടെന്നീസ് കോംപ്ലക്സിൽ തുടക്കം. കുവൈത്ത്, അറബ്, വിദേശ രാജ്യങ്ങളിൽനിന്നായി 300 മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
കുവൈത്ത് ടെന്നീസ് ഫെഡറേഷനാണ് സംഘാടകർ. പുരുഷ സിംഗിൾസ്, 14 വയസ്സിന് താഴെയുള്ള ജൂനിയർ സിംഗിൾസ്, 10 വയസ്സിന് താഴെയുള്ള ജൂനിയർ സിംഗിൾസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ.
ഏപ്രിൽ 24 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പ് കുട്ടികളുടെ പ്രകടനവും അനുഭവവും മെച്ചപ്പെടുത്തുമെന്ന് കുവൈത്ത് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് അബ്ദുൽ റിദ അൽ ഗരിബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.