കുവൈത്ത് സിറ്റി: മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗൺലോഡ്ചെയ്ത സ്വദേശിക്ക് 5,900 ദീനാർ നഷ്ടപ്പെട്ടു. ആഗോള സ്റ്റോക് എക്സ്ചേഞ്ചുകളിൽ നിക്ഷേപം നടത്തുന്നതിനായി ഇന്‍സ്റ്റാള്‍ ചെയ്ത വ്യാജ ആപ്പ് വഴിയാണ് പണം നഷ്ടമായതെന്ന് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം അബൂ ഫുതൈറയിലാണ് സംഭവം.
ലോക്കല്‍ നമ്പറില്‍നിന്ന് വന്ന അജ്ഞാത കാളറുടെ നിർദേശപ്രകാരം സ്വദേശി യുവാവ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പണം പിന്‍വലിച്ചതായി ബാങ്ക് സന്ദേശം ലഭിച്ചത്. ചതി മനസ്സിലാക്കിയ യുവാവ് പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്കി. നേരത്തേ സമാനമായ നിരവധി കേസുകള്‍ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. സ്ക്രീന്‍ പങ്കുവെക്കല്‍ സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ചെയ്ത് അവ തുറന്നാലുടന്‍ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും. ഇതോടെ പണവും നഷ്ടപ്പെടും.
അജ്ഞാത ഇ-മെയിൽ അക്കൗണ്ടുകളും ഫോൺ നമ്പറുകളും കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്തിടെയായി രാജ്യത്ത് ഇ-ക്രൈമുകൾ കൂടുന്നതായാണ് റിപ്പോർട്ടുകള്‍. ഇതില്‍ വലിയ ശതമാനവും ഫോണ്‍ വഴിയാണ്. സംശയാസ്പദമായ സന്ദേശങ്ങളോ കാളുകളോ ലഭിച്ചാല്‍ പ്രതികരിക്കരുതെന്നും ഉടന്‍ സൈബർ ക്രൈം കൺട്രോൾ ഡിപ്പാർട്മെന്റിന്റെ വാട്സ്ആപ് (97283939) നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
കുവൈത്ത് സിറ്റി: നെറ്റ് ബാങ്കിങ് ആപ്പുകൾ ഉള്ള ഫോണുകളിലേക്ക് മറ്റു ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധവേണം. നിസ്സാരമെന്ന് കരുതുന്ന ചില ആപ്പുകൾ വലിയ നഷ്ടം വരുത്തിയേക്കും. ഒരു ക്ലിക്ക് പണം മൊത്തം നഷ്ടപ്പെടുത്തിയേക്കാം.
പ്രധാന സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷനുകളാണ് വിവരങ്ങൾ ചോർത്താൻ തട്ടിപ്പ് സംഘം ഉപയോഗപ്പെടുത്തുന്നത്. ഇത്തരം ആപ്പുകൾ വഴി ഫോണിലേക്കും കമ്പ്യൂട്ടറുകളിലേക്കും നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തുകയും പണം തട്ടുകയുമാണ് രീതി. ഷെയറിങ് ആപ്ലിക്കേഷനായ ‘എനി ഡസ്ക് ഡൗൺലോഡ്’ ചെയ്യുന്നതിനെതിരെ അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
വിവിധ ആവശ്യങ്ങൾ അറിയിച്ച് ഫോണിലേക്ക് വിളിക്കുകയാണ് തട്ടിപ്പുകാരുടെ രീതി. തുടർന്ന് ആപ് ഡൗൺലോഡ് ചെയ്യാനും വിവരങ്ങൾ കൈമാറാനും പറയും. ഇവ കൈമാറുന്നതോടെ, ഫോൺ നിയന്ത്രണം വിളിക്കുന്ന ആളുടെ കൈകളിലെത്തും. ഫോണിൽനിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയും നെറ്റ് ബാങ്കിങ് ആപ് പ്രവർത്തിപ്പിച്ചും പണം തട്ടാൻ ഇതുവഴി മറ്റുള്ളവർക്കാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.