കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങൾക്ക് പിറകെ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപക ശുചീകരണ കാമ്പയിൽ നടത്തി. ആഘോഷങ്ങളുടെ ഭാഗമായുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടിയാണ് ആരംഭിച്ചത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ശുചീകരണ സംഘങ്ങൾ വിപുലമായ ഫീൽഡ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തെരുവുകളിലും രാജ്യത്തെ മറ്റു ഭാഗങ്ങളിലും മാലിന്യങ്ങൾ ഗണ്യമായി കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു. ദേശീയ ആഘോഷങ്ങളിൽ പങ്കെടുത്ത പൗരന്മാരുടെയും താമസക്കാരുടെയും അസാധാരണമായ സഹകരണത്തെയും ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
പൊതുജനങ്ങളുടെ സഹകരണം ആഘോഷവുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ ഗണ്യമായി കുറക്കാൻ സഹായിച്ചു. ഇത് ശുചീകരണ സംഘങ്ങൾക്ക് സഹായകരമായി. ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന ദേശീയ-വിമോചന ദിനാഘോഷത്തിൽ ആയിരക്കണക്കിന് സ്വദേശികളും പ്രവാസികളുമാണ് വിവിധ ഇടങ്ങളിൽ പങ്കാളികളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.