ഫ​ല​സ്തീ​ന് പി​ന്തു​ണയുമായി കു​വൈ​ത്ത് എം.​പി​മാ​ർ

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ലം​ഘ​ന​ങ്ങ​ൾ​ക്കും എ​തി​രെ സം​യു​ക്ത പ്ര​സ്താ​വ​ന​യു​മാ​യി കു​വൈ​ത്ത് എം.​പി​മാ​ർ. ദേ​ശീ​യ അ​സം​ബ്ലി​യി​ലെ 45 അം​ഗ​ങ്ങ​ൾ ഒ​പ്പു​വെ​ച്ച സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ഏ​താ​നും ആ​ഴ്ച​ക​ളാ​യി ജ​റൂ​സ​ല​മി​ലെ ഇ​സ്‌​ലാ​മി​ക സ​ങ്കേ​ത​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​തും അ​ൽ അ​ഖ്‌​സ പ​ള്ളി​യി​ലേ​ക്കു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റ​വും സ​യ​ണി​സ്റ്റ് സം​ഘ​ട​ന വ​ർ​ധി​പ്പി​ച്ച​താ​യി പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന വെ​സ്റ്റ് ബാ​ങ്കി​ലെ ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലേ​ക്കും നു​ഴ​ഞ്ഞു​ക​യ​റ്റം വ​ർ​ധി​പ്പി​ച്ചു.

ഈ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു നേ​രെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ക​ണ്ണ​ട​ച്ചു. പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ഫ​ല​സ്തീ​ൻ ജ​ന​ത​യി​ൽ രോ​ഷം ആ​ളി​ക്ക​ത്തി​ക്കാ​ൻ ഇ​ത് ഇ​ട​യാ​ക്കി. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളി​ലും ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലും പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന സ്വ​യ​ര​ക്ഷ​ക്കു​ള്ള അ​വ​കാ​ശം ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കു​ക​യ​ല്ലാ​തെ ഫ​ല​സ്തീ​നി​ക​ൾ​ക്ക് മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നും പ്ര​സ്താ​വ​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​വൈ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക നി​ല​പാ​ടി​നെ അ​ടി​സ്ഥാ​ന​മാ​ക്കി, ഇ​സ്രാ​യേ​ൽ ദു​ഷ് പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​നു​ള്ള ഫ​ല​സ്തീ​നി​ക​ളു​ടെ അ​വ​കാ​ശ​ത്തെ പി​ന്തു​ണ​ക്കു​ന്നു. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് അ​ധി​നി​വേ​ശ കു​റ്റ​കൃ​ത്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​വും സ്വ​യം പ്ര​തി​രോ​ധ​ത്തി​നു​ള്ള നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും പ്ര​സ്താ​വ​ന വ്യ​ക്ത​മാ​ക്കി.

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ന് അ​റ​ബ്, മു​സ്‍ലിം രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് എം.​പി​മാ​ർ അ​ഭ്യ​ർ​ഥി​ച്ചു. ഇ​സ്രാ​യേ​ലി​നെ ബ​ഹി​ഷ്‌​ക​രി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Kuwait MPs support Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.