കുവൈത്തിന്​ കുതിപ്പേകിയ വികസന നായകൻ

കുവൈത്ത് സിറ്റി: ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന്‍റെ വിയോഗത്തോടെ കുവൈത്തിന്​ നഷ്​ടമായത്​ രാജ്യത്തിന്​ കുതിപ്പേകിയ വികസന നായകനെ. ശൈഖ് സബാഹിെൻറ 13 വർഷത്തി​െൻറ ഭരണസാരഥ്യത്തിന്​ കീഴിൽ കുവൈത്ത്​ എല്ലാ മേഖലകളിലും വികസനക്കുതിപ്പിന്​ സാക്ഷിയായി. രാജ്യം പുതിയകാലത്തിലേക്ക് കാലൂന്നിയ വർഷങ്ങളാണ് കഴിഞ്ഞുപോയത്. ഭാവിയിലേക്കുള്ള കുതിപ്പിന് അടിത്തറ പാകുന്നതിനും ഈ കാലം സാക്ഷിയായി.

മുൻഗാമിയുടെ കാൽവെപ്പുകൾ പിന്തുടർന്ന് ജനാധിപത്യവും ഐക്യവും സംരക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തിയ ശൈഖ് സബാഹ് രാജ്യത്തെ വികസനത്തിെൻറയും അഭിവൃദ്ധിയുടെയും നവ വിഹായസ്സിലേക്ക് നയിക്കുകയും ചെയ്തു. ആധുനിക കുവൈത്തി നിർമിതിയാണ് അ​മീർ വിഭാവനം ചെയ്​ത 'വിഷൻ 2035' പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 'വിഷൻ 2035'നായി കുവൈത്ത്​ ഇതിനകം ഇതുവരെ 6000 കോടി ഡോളർ ചെലവഴിച്ചു. ഇനി 10000 കോടി ഡോളർ കൂടി ചെലവഴിക്കുമെന്ന്​ അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​. വിവര സാ​േങ്കതിക വിദ്യ, ആശയവിനിമയം, ഉൗർജ്ജം, അടിസ്ഥാന സൗകര്യവികസനം, ഭവന പദ്ധതികൾ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികളാണ്​ അണിയറയിൽ ഒരുങ്ങുന്നത്​.

കുവൈത്തിനെ ഗൾഫ് മേഖലയുടെ സാമ്പത്തിക, വാണിജ്യ കേന്ദ്രമാക്കി വികസിപ്പിക്കുകയെന്ന വലിയ സ്വപ്നമാണ് അമീർ മുന്നോട്ടുവെച്ചത്. ഇതനുസരിച്ചുള്ള വമ്പൻ പദ്ധതികളുടെ അണിയറ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമുൾപ്പെടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്​മയങ്ങളുമായി സിൽക്ക് സിറ്റി, മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന ബുബ്​യാൻ തുറമുഖ വികസനം, കാർഗോ സിറ്റി, മെേട്രാ–ജി.സി.സി റെയിൽപാത, ദ്വീപ് വികസന പദ്ധതി, വിമാനത്താവളത്തിെൻറ നവീകരണം, റോഡ് പദ്ധതികൾ, ആശുപത്രി വികസനം, ശൈഖ് സബാഹ് അഹ്മദ് യൂനിവേഴ്സിറ്റി തുടങ്ങി എല്ലാമേഖലകളിലും വൻകിട പദ്ധതികളാണ് നടപ്പായിക്കൊണ്ടിരിക്കുന്നത്. അമീർ വിഭാവനം ചെയ്ത പദ്ധതികളൊക്കെയും പൂർത്തിയാകുമ്പോൾ കുവൈത്ത് ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എണ്ണ വിലയിടിവിനെ തുടർന്ന് വരുമാനം കൂപ്പുകുത്തിയിട്ടും രാജ്യം അടിസ്​ഥാന സൗകര്യ വികസന മേഖലയിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല. എണ്ണ വില തിരിച്ചുകയറുമെന്ന ശുഭാപ്തി വിശ്വാസത്തിൽ രാജ്യം പെേട്രാളിയം മേഖലയിൽ ദീർഘകാല പദ്ധതികൾ ഇപ്പോഴും വൻതോതിൽ മുതൽ മുടക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.