കുവൈത്ത് വാർത്താവിനിമയ മന്ത്രാലയത്തിന്റെ പുതിയ ആപ്പ് പുറത്തിറക്കി; ലഭ്യമാകുന്നത് വിവിധ ഡിജിറ്റൽ സേവനങ്ങൾ

കുവൈത്ത് സിറ്റി: വിവിധ സേവനങ്ങളുമായി വാർത്താവിനിമയ മന്ത്രാലയം പുതിയ ആപ്പ് പുറത്തിറക്കി. ഇലക്ട്രോണിക് ബിൽ പേയ്‌മെന്റ്, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധന, ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കൽ, അന്താരാഷ്ട്ര കോൾ വിവരങ്ങൾ പരിശോധിക്കൽ, പുതിയ ടെലിഫോൺ കണക്ഷനുകൾക്കുള്ള അപേക്ഷ, ടെലിഫോൺ സേവനങ്ങൾ മാറ്റുന്നതിനുള്ള അപേക്ഷ തുടങ്ങി വിവിധ സേവനങ്ങൾ ഈ ആപ്പ് വഴി നൽകും.

പൗരന്മാർക്കും താമസക്കാർക്കും എതുസമയവും സുരക്ഷിതവും സൗകര്യപ്രദവുമാ സേവനങ്ങൾ ഇതുവഴി ലഭ്യമാകും. ഡിജിറ്റൽ പരിവർത്തനങ്ങളുടെയും ഇലക്ട്രോണിക് സേവനങ്ങളുടെ വിപുലീകരണത്തിന്റെയും ഭാഗമാണ് ഈ ആപ്ലിക്കേഷൻ എന്ന് മന്ത്രാലയം അറിയിച്ചു.

ഉപയോക്താക്കൾക്ക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനും പുന:സ്ഥാപിക്കാനും സബ്‌സ്‌ക്രിപ്‌ഷനുകൾ അപ്‌ഗ്രേഡ് ചെയ്യാനും, ഇന്റർനാഷണൽ കോളിംഗ്, കോളർ ഐഡി, കോൾ ഫോർവേഡിംഗ്, കോൾ വെയിറ്റിംഗ്, ത്രീ-വേ കോളിംഗ് തുടങ്ങിയ അധിക സേവനങ്ങൾ സജീവമാക്കാനും ആപ്പ് വഴി കഴിയും.

Tags:    
News Summary - Kuwait MoC Launches New Digital Services App

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.