കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

കുവൈത്ത് സിറ്റി: മൂന്ന്​ മന്ത്രിമാർക്കെതിരെ പാർലമെന്‍റിൽ കുറ്റവിചാരണ നടക്കാനിരിക്കെ നാടകീയമായി കുവൈത്ത് മ ന്ത്രിസഭ രാജിവെച്ചു. വ്യാഴാഴ്​ച ഉച്ചക്കാണ്​ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹ്​ അമീർ ശൈഖ് സബാഹ് അഹ്​മദ് അല്‍ ജാബിര്‍ അസ്സബാഹിനാണ്​ മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചത്.

മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നതിനാണ് രാജി സമർപ്പിച്ചതെന്ന്​ സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം വ്യക്​തമാക്കി.

ഒരാഴ്​ചക്കിടെ രണ്ട്​ മന്ത്രിമാർ രാജിവെച്ചതിന്​ പിറകെയാണ്​ നാടകീയമായി സർക്കാർ രാജിവെക്കുന്നത്​. ധനമന്ത്രി ഡോ. നായിഫ്​ അൽ ഹജ്​റുഫ്​, പൊതുമരാമത്ത്​ മന്ത്രി ജിനാൻ ബൂഷഹരി എന്നിവരാണ്​ കഴിഞ്ഞ ആഴ്​ച രാജിവെച്ചത്​.

ആഭ്യന്തര മന്ത്രിയടക്കം മൂന്ന്​ മന്ത്രിമാർക്കെതിരെ പാർലമെന്‍റിൽ കുറ്റവിചാരണയും നടക്കാനിരിക്കുകയായിരുന്നു.

Tags:    
News Summary - Kuwait Ministry Resigned -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.