കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃത ഒത്തുചേരലുകള്‍ക്കും മാർച്ചുകള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം. സ്ഥാപിത നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമല്ലാതെ ഒത്തുചേരലുകളോ മാർച്ചുകളോ നടത്തുന്നത് നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയു, ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി നേടാതെ ഒത്തുചേരലുകളോ മാർച്ചുകളോ നടത്തുന്നത് നിയമ ലംഘനമായി കണക്കാക്കുകയും നടപടികൾ നേരിടേണ്ടതായും വരും. ഇത്തരത്തിലുള്ള പരിപാടികളുടെ പരസ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
നിയമലംഘകർക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി. ഒത്തുചേരലുകൾ മാർച്ചുകൾ എന്നിവ നടത്തുന്നതിന് വ്യവസ്ഥകളും നിയമങ്ങൾ പാലിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ ആഹ്വാനം ചെയ്തു. നേരത്തെ ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണത്തിന് പിറകെ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്യത്ത് ആഘോഷ പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരുന്നു. എന്നാല്‍, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരിപാടികള്‍ നടത്തുന്നതിന് അടുത്ത ദിവസങ്ങളില്‍ അധികൃതര്‍ അനുമതി നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.