സുഡാനിലേക്ക് അയക്കുന്ന വസ്തുക്കൾ തയാറാക്കുന്ന കെ.ആർ.സി.എസ് അംഗങ്ങൾ
കുവൈത്ത് സിറ്റി: സുഡാനിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). 5.6 ടൺ കാൻസർ ചികിത്സ സാമഗ്രികളും ആയിരം സാനിറ്ററി ബാഗുകളും ഉൾപ്പെടുന്ന വൈദ്യസഹായം കെ.ആർ.സി.എസ് സുഡാനീസ് ആരോഗ്യ മന്ത്രാലയത്തിന് അയച്ചു. സുഡാൻ നേരിടുന്ന പ്രയാസകരമായ സാഹചര്യത്തിൽ ആ രാജ്യത്തെ സഹായിക്കുക എന്നത് മാനുഷിക കടമയാണെന്ന് കെ.ആർ.സി.എസ് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ അൽ ഔൻ പറഞ്ഞു.
സുഡാനീസ് റെഡ് ക്രസന്റ് സൊസൈറ്റിയുമായുള്ള (എസ്.ആർ.സി.എസ്) പങ്കാളിത്തത്തോടെ സഹായം തുടരുമെന്ന് അൽ ഔൻ പറഞ്ഞു. കുവൈത്തിന്റെ പിന്തുണക്കും സഹായത്തിനും സുഡാൻ ആരോഗ്യ ഉപമന്ത്രി ഇസ്മത്ത് മുസ്തഫ നന്ദി രേഖപ്പെടുത്തി. സുഡാൻ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ സൗഹൃദ രാജ്യങ്ങളുടെയും അയൽരാജ്യങ്ങളുടെയും സഹായം ആവശ്യമാണെന്നും അദ്ദേഹം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.