കുവൈത്ത് സിറ്റി: കുവൈത്തിൽ ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട നിരോധിത ഗ്രൂപ്പിൽ പെട്ടയാൾ പിടിയിൽ. സ്ഫോടകവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും വസ്തുക്കളും ഇയാളുടെ വസതിയിൽനിന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യ സുരക്ഷയെ ദുർബലപ്പെടുത്താനും സമൂഹിക സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നവരെ കർശനമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒരു സാഹചര്യത്തിലും തീവ്രവാദ ഗൂഢാലോചനകൾ വെച്ചുപൊറുപ്പിക്കില്ല. രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താനും അടിസ്ഥാന സംവിധാനങ്ങളെ അസ്ഥിരപ്പെടുത്താനും അനുവദിക്കില്ല. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിന് ജാഗ്രത തുടരുന്നതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.