കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷന്‍ മെട്രോ മെഡിക്കല്‍ കെയറുമായി സഹകരിച്ച് പ്രവാസി ഇന്ത്യക്കാര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.ഡബ്ള്യൂ.എ സെക്രട്ടറി മുബാറക് കാമ്പ്രത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ് മിനി കൃഷ്ണ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ബാബുജി ബത്തേരി, അയൂബ് കേച്ചേരി, മെട്രോ മെഡിക്കല്‍ കെയര്‍ സി.ഇ.ഒ ഹംസ പയ്യന്നൂര്‍, മീഡിയ കണ്‍വീനര്‍ സാം പൈനുംമൂട് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് മൂന്നുമാസം മെട്രോ മെഡിക്കല്‍ കെയറില്‍ കണ്‍സല്‍ട്ടിങ് സൗജന്യമാണ്.
മെട്രോ എം.ഡി ഇബ്രാഹിംകുട്ടി, കെ.ഡബ്ള്യൂ.എ വൈസ് പ്രസിഡന്‍റ് അബ്ദുല്ലത്തീഫ്, ചാരിറ്റി കണ്‍വീനര്‍ ജലീല്‍ വാരാമ്പറ്റ, ഉപദേശക സമിതി അംഗം അക്ബര്‍ വയനാട്, ട്രഷര്‍ എബി പോള്‍ എന്നിവരും സംബന്ധിച്ചു. സാമൂഹിക പ്രവര്‍ത്തകരായ സജി തോമസ്, ഗിരിജ വിജയന്‍ എന്നിവരെ ഷാഹിദ ലത്തീഫ് പൊന്നാട അണിയിച്ചു. ലുലു എക്സ്ചേഞ്ച് ഏരിയ മാനേജര്‍ ഷഫാസ് അഹമ്മദ് ഉപഹാരം കൈമാറി. പ്രോഗ്രാം കണ്‍വീനര്‍ റോയ് മാത്യു നന്ദി പറഞ്ഞു. ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ആരോഗ്യപരിപാലന ക്ളാസില്‍ ഡോ. പ്രഭ രാമഭദ്രന്‍, സിന്ധു അജേഷ് എന്നിവര്‍ ക്ളാസ് നയിച്ചു. അലക്സ് മാനന്തവാടി, ഷാന്‍റി, രജി ചിറയത്, ജിജില്‍ മാത്യു എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.