Posted On
date_range Updated On
date_range കുവൈത്തിൽ ആഗസ്റ്റ് 30 പുലർച്ചെ മൂന്നിന് കർഫ്യൂ പിൻവലിക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ നിലനിൽക്കുന്ന ഭാഗിക കർഫ്യൂ ആഗസ്റ്റ് 30ന് പിൻവലിക്കും. ആഗസ്റ്റ് 30ന് പുലർച്ചെ മൂന്നുവരെയാണ് നിലവിലെ കർഫ്യൂ പ്രാബല്യത്തിലുണ്ടാവുക. വ്യാഴാഴ്ച മന്ത്രിസഭ യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.
കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കി കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് ചുവടുവെക്കുകയാണ്. ഇതിലെ നിർണായകമായ ചുവടുവെപ്പാണ് മാസങ്ങളായി നിലനിൽക്കുന്ന കർഫ്യൂ ഇല്ലാതാവുന്നത്. ഒരുഘട്ടത്തിൽ പൂർണ കർഫ്യൂ ഉണ്ടായിരുന്നത് പിന്നീട് സമയം കുറച്ചുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.