കുവൈത്ത് സിറ്റി: പ്രളയദുരന്തത്തിൽ തകർന്ന നാടിനെ പുനർനിർമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ച സാലറി ചാലഞ്ച് ഏറ്റെടുത്ത് കുവൈത്തിലെ മലയാളി വ്യവസായി. ഒാരോരുത്തരും ഒരുമാസത്തെ വരുമാനം പത്തു മാസമായി നൽകണമെന്ന അഭ്യർഥനയാണ് കുവൈത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ അപ്സര ബസാറിെൻറ മാനേജിങ് പാർട്ണറായ അപ്സര മഹ്മൂദ് ഏറ്റെടുത്തത്.
തെൻറ മാത്രമല്ല, ജീവനക്കാരുടെ ഒരുമാസത്തെ വരുമാനവും ദുരിതാശ്വാസ നിധിയിലേക്ക് നൽകും. തെൻറയും ജീവനക്കാരുടെയും ഒരു മാസത്തെ വരുമാനമായ 22,00,603 രൂപയാണ് ഇദ്ദേഹം പത്തു മാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുക. ജീവനക്കാരുടെ ശമ്പളത്തിൽ കുറവുവരുത്താതെ അപ്സര മഹ്മൂദ് തന്നെയാണ് മുഴുവൻ തുകയും നൽകുക.
ആദ്യ ഗഡുവായ രണ്ടുലക്ഷം രൂപയുടെ ചെക്ക് പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ അജിത് കുമാറിനെ ഏൽപിച്ചു. പുതിയൊരു കേരളം നിർമിക്കാന്‍ ലോകത്തോടുള്ള മുഖ്യമന്ത്രി പിണറായി വിജയെൻറ അഭ്യർഥന തന്നെ ഏറെ നൊമ്പരപ്പെടുത്തിയെന്ന് മഹ്മൂദ് പറഞ്ഞു. കുവൈത്തിലെ കാസർകോട് നിവാസികളുടെ കൂട്ടായ്മയായ കാസർകോട് എക്സ്പാട്രിയേഴ്സ് അസോസിയേഷൻറ രക്ഷാധികാരികൂടിയായ കാഞ്ഞങ്ങാട് സ്വദേശി മഹ്മൂദ് കുവൈത്തിലും നാട്ടിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്ന വ്യക്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.