മലയാളിയുടെ മൃതദേഹം അബൂദബി എയർപോർട്ടിൽ കുടുങ്ങിയതായി പരാതി
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കരിപ്പൂരിലേക്ക് അയച്ച മലയാളിയുടെ മൃതദേഹം അബൂ ദബി വിമാനത്താവളത്തിൽ കുടുങ്ങിയതായി പരാതി. താമരശ്ശേരി അണ്ടോണ പരേതനായ പുള്ളേരക്കുന്ന് ഇബ്രാഹീമിെൻറ മകൻ ഹുസൈൻ കുട്ടിയുടെ (49) മൃതദേഹമാണ് കുടുങ്ങിക്കിടക്കുന്നത്. ഇത്തിഹാദ് കാര്‍ഗോ സര്വിസിനെതിരെയാണ് പരാതി. ഓപറേഷന് വിഭാഗത്തിനുണ്ടായ പിഴവാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകാന്‍ കാരണമെന്ന് ഇത്തിഹാദ് അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹുസൈന് കുട്ടി ചൊവ്വാഴ്ചയാണ് കുവൈത്തില്‍ മരിച്ചത്.
ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് വ്യാഴാഴ്ച രാവിലെ 8.30ന് കരിപ്പൂരിലെത്തുന്ന കുവൈത്ത് അബൂദബി കണക്ഷന് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയച്ചു. കുവൈത്തില്‍നിന്നും അബൂദബിയിലെത്തിയ ശേഷം മൃതദേഹം കണക്ഷന് വിമാനത്തിലേക്ക് മാറ്റുന്നതിലുള്ള പിഴവാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകാന്‍ കാരണം. വെള്ളിയാഴ്ച പുലര്‍ച്ച കരിപ്പൂരിലെത്തുന്ന വിമാനത്തില്‍ കൊണ്ടുപോകാനാണ് തീരുമാനം. വീഴ്ച വരുത്തിയ കാര്‍ഗോ സര്‍വിസിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ബന്ധുക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.