കുവൈത്ത് സിറ്റി: അൽ ഉസ്മാൻ സകാത്ത് കമ്മിറ്റി കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽ 800 വാട്ടർ കൂളറുകൾ സ്ഥാപിച്ചു. രാജ്യത്തെ അത്യുഷ്ണത്തിൽ ദാഹിച്ചുവലയുന്നവർക്ക് തണുത്ത വെള്ളം കുടിക്കാൻ കിട്ടുന്നത് വലിയ ആശ്വാസമാണ്. വിദേശ തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുന്ന സ്ഥലങ്ങളിലാണ് ഇവ സ്ഥാപിച്ചത്.
പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയ സുമനസ്സുകൾക്ക് അൽ ഉസ്മാൻ സകാത്ത് കമ്മിറ്റി ജനറൽ മാനേജർ അഹ്മദ് ബാഖിർ അൽ കൻദരി നന്ദി അറിയിച്ചു. ഇൻസ്റ്റലേഷനും കണക്ഷനും അടക്കം ഒന്നിന് 350 ദീനാർ ചെലവുവരും. കൃത്യമായ ഇടവേളകളിൽ ശുചീകരണത്തിനും അറ്റകുറ്റപ്പണിക്കും കമ്മിറ്റി സംവിധാനം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.