കുവൈത്ത് സിറ്റി: കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത രക്ഷിതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ശിശു അവകാശ സംരക്ഷണ ഒാഫിസ് മേധാവി ഡോ. ഡോ . മുന അൽ ഖവാരി പറഞ്ഞു. കുട്ടികൾക്ക് കൃത്യസമയത്ത് കുത്തിവെപ്പ് എടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.
ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രോഗപ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെങ്കിൽ ശിശു സംരക്ഷണ നിയമത്തിലെ ആർട്ടിക്ൾ 83 പ്രകാരം ആറുമാസത്തെ തടവുശിക്ഷയോ 1000 ദീനാർ പിഴയോ വിധിക്കും.
ഇതുസംബന്ധിച്ച് രാജ്യത്തുടനീളം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ചില രക്ഷിതാക്കൾ കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കുന്നതിൽനിന്ന് മാറിനിൽക്കുന്നതായ പരാതി ലഭിച്ചതായും അവർ വ്യക്തമാക്കി. എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പും മരുന്നും നൽകിയാലേ സമൂഹത്തിൽനിന്ന് രോഗങ്ങളെ തുരത്താൻ കഴിയൂ. അല്ലാത്തപക്ഷം വാക്സിൻ ഉപയോഗിക്കാത്തവരിലൂടെ രോഗങ്ങൾ തിരിച്ചെത്തും. സൗജന്യമായാണ് ഇത്തരം മരുന്നുകൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.