???? ???????

സിബി ജോർജ്​ ജൂലൈയിൽ ഇന്ത്യൻ​ അംബാസഡറായി ചുമതലയേൽക്കും

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ കെ. ജീവസാഗര്‍ മേയ്​ 31ന്​ വിരമിച്ച ഒഴിവിലേക്കാണ്​ നിയമനം
കുവൈത്ത്​ സിറ്റി: മലയാളിയായ സിബി ജോർജ്​ ​െഎ.എഫ്​.എസ്​ കുവൈത്തിലെ ഇന്ത്യൻ അംബാസഡറായി ജൂലൈ ആദ്യവാരം ചുമതലയേൽക്കും. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ കെ. ജീവസാഗര്‍ മേയ്​ 31ന്​ വിരമിച്ച ഒഴിവിലേക്കാണ്​ കോട്ടയം പാലാ സ്വദേശിയായ സിബി ജോർജ്​നിയമിക്കപ്പെടുന്നത്​. 

2017 മുതല്‍ സ്വിറ്റ്​സർലൻഡ്​ അംബാസഡറായ അദ്ദേഹം വത്തിക്കാൻ സിറ്റിയുടെ ചുമതലയും വഹിച്ചുവരുകയായിരുന്നു​. 1993 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ് ഉദ്യോഗസ്ഥനാണ് സിബി ജോര്‍ജ്. 
പൊളിറ്റിക്കല്‍ ഓഫിസറായി ഈജിപ്തിലായിരുന്നു ഒൗദ്യോഗിക ജീവിതത്തി​​െൻറ തുടക്കം.

ഖത്തറില്‍ ഫസ്​റ്റ്​ സെക്രട്ടറി, പാകിസ്​താനിലെ ഇന്ത്യന്‍ ഹൈകമീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലര്‍, അമേരിക്കയിൽ പൊളിറ്റിക്കല്‍ കൗണ്‍സിലറും കമേഴ്സ്യല്‍ കൗണ്‍സിലറും സൗദിയിലും ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. ഐ.എഫ്.എസില്‍ മികച്ച പ്രവര്‍ത്തനത്തിന് നല്‍കുന്ന എസ്.കെ. സിങ്​ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സിന്​ 2014ല്‍ അര്‍ഹനായിരുന്നു. കൈറോ അമേരിക്കൻ സർവകലാശാലയിൽനിന്ന് അറബി ഭാഷയിൽ പി.ജി ഡിപ്ലോമ നേടിയിട്ടുണ്ട്​.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.