????????? ???.?? ??????? ???????????? ????????? ??????? ??????? ????? ?????? ????????? ????? ?????? ????? ??. ??.??. ????????? ??????????????

പ്രവാസികൾ കോവിഡാനന്തര ഭാരതത്തി​െൻറ മുഖ്യശിൽപികൾ –ഡോ. സി.വി. ആനന്ദബോസ്

കുവൈത്ത്​ സിറ്റി: കോവിഡാനന്തര ഭാരതത്തി​​െൻറ മുഖ്യശിൽപികൾ പ്രവാസികളായിരിക്കുമെന്ന് കേന്ദ്ര സർക്കാർ തൊഴിൽ ഉപദേശക സമിതിയിലെ ഏകാംഗ വിദഗ്ധ കമീഷൻ ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു. 
കുവൈത്ത്​ എഫ്.ബി ഗ്രൂപ്​ ‘കോവിഡാനന്തര ഭാരതം: മാർഗരേഖ’ വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇൗ പ്രതിസന്ധി ഇന്ത്യ അതിജീവിക്കുക ചെയ്യും. വെല്ലുവിളിയെ അവസരമാക്കി മാറ്റണം. തിരിച്ചടിയിൽനിന്ന് തിരിച്ചുവരുന്ന ഇന്ത്യയുടെ മഹത്തായ ചരിത്രം ആവർത്തിക്കപ്പെടും. രാജ്യം കഷ്​ടപ്പാടുകളിലൂടെ കടന്നുപോയപ്പോൾ താങ്ങിനിർത്തിയ പ്രവാസികളെ ഈ പ്രതിസന്ധി ഘട്ടത്തിൽ താങ്ങേണ്ടത് രാഷ്​ട്രത്തി​​െൻറ കടമയാണ്. 

ഈ ലക്ഷ്യത്തോടെ ദേശീയ സാമൂഹിക സുരക്ഷാബോർഡും പ്രത്യേക സാമ്പത്തിക മേഖലകളും രൂപവത്​കരിക്കണം. ബ്യൂറോക്രസിയുടെ തടസ്സങ്ങൾക്കപ്പുറം അസാധാരണ സാഹചര്യങ്ങൾ നേരിടാൻ അസാധാരണ തീരുമാനങ്ങളെടുക്കുന്ന അഡ്ഹോക്രസിയുടെ പ്രായോഗിക സമീപനമാണ് ഉണ്ടാകേണ്ടത്. കോവിഡാനന്തര കാലത്ത് ചൈനയിൽനിന്ന് പറിച്ച് നടാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളെ കേരളത്തിലേക്ക് ഫലപ്രദമായി ആകർഷിക്കാൻ കഴിയുന്ന നടപടികളുണ്ടാവണം. 

കോവിഡാനന്തര കാലത്ത് ഉദാരവത്കരണത്തി​​െൻറ രൂപവും ഭാവവും മാറുമെന്ന് വെബിനാർ ഉദ്ഘാടനം ചെയ്​ത ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ പറഞ്ഞു. ലോക കേരള സഭാംഗം ജേക്കബ് ചണ്ണപ്പേട്ട ആമുഖ പ്രഭാഷണം നടത്തി. ബാബുജി ബത്തേരി മോഡറേറ്ററായിരുന്നു. അഡ്വ. സൈമൺ അലക്സ്, ഡോ. അമീർ, തോമസ് മാത്യു കടവിൽ, ജേക്കബ് തോമസ് കടകംപള്ളിൽ, അഡ്വ. തോമസ് പണിക്കർ, ഡോ. ടി.എ. രമേശ്, രാജീവ് നടുവിലേമുറി, ഹംസ പയ്യന്നൂർ, കെ.പി. സുരേഷ്, ബാബു ഫ്രാൻസീസ്, മോഹൻ ജോർജ്, അനിൽ ഫിലിപ്പ്, അലക്സ് മാത്യു, പ്രദീപ് കുമാർ, ബഷീർ ബാത്ത, ജിൻസ് പോൾ, ജോമോൻ എം. മങ്കുഴിക്കരി എന്നിവർ സംസാരിച്ചു.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.