പൊതുമാപ്പ്​ ഉപയോഗിക്കാത്ത താമസനിയമലംഘകരെ കരിമ്പട്ടികയിലാക്കും

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പൊതുമാപ്പ്​ പ്രയോജനപ്പെടുത്താത്ത താമസനിയമലംഘകരെ കരിമ്പട്ടികയിൽപെടുത്തുമെന്ന്​ റിപ്പോർട്ട്​. ഇവർക്ക്​ പിഴയടച്ചാലും വിസ പുതുക്കാൻ കഴിയില്ല. നാടുകടത്തലിന്​ വിധേയാവുകയായിരിക്കും ഇവർക്കു​ മുന്നിലുള്ള വഴിയെന്ന്​ സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച്​ പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. 72 ദശലക്ഷത്തോളം ദീനാർ ഇവരിൽനിന്ന്​ പിഴ ലഭിക്കാനുണ്ട്​. അത്​ അവഗണിച്ചാണ്​ നാടുകടത്തൽ എന്ന കർശന നിലപാടിലേക്ക്​ അധികൃതർ എത്തുന്നത്​. 

രണ്ടുതവണ പൊതുമാപ്പ്​ നൽകിയിട്ടും ഭൂരിഭാഗം താമസനിയമലംഘകരും പ്രയോജനപ്പെടുത്താൻ തയാറാവാത്തതിനാലാണ്​ അധികൃതർ നിലപാട്​ കടുപ്പിച്ചത്​. കോവിഡ്​ പ്രതിസന്ധിയും ലോക്​ഡൗണും കഴിഞ്ഞാൽ കർശന പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി നാടുകടത്താനാണ്​ നീക്കം. പൊതുമാപ്പിൽ രജിസ്​റ്റർ ചെയ്​തവർക്ക്​ പിഴ ഒഴിവാക്കി നൽകിയതിനൊപ്പം നിയമാനുസൃതം പുതിയ വിസയിൽ കുവൈത്തിലേക്ക്​ തിരിച്ചുവരാൻ അനുമതിയും നൽകിയിരുന്നു. 

എന്നാൽ, കരിമ്പട്ടികയിൽപെടുന്നവർക്ക്​ അത്തരം അവസരം ഉണ്ടാവില്ല. ഇവരിൽ പലരും നീണ്ട വർഷങ്ങളായി രാജ്യത്ത്​ അനധികൃതമായി താമസിച്ചുവരുന്നതായാണ്​ ആഭ്യന്തര മന്ത്രാലയത്തി​​െൻറ വിലയിരുത്തൽ. 15 രാജ്യങ്ങളിൽനിന്നുള്ള ഒരു ലക്ഷത്തിലധികം പേർ വരും രാജ്യത്തെ അനധികൃത താമസക്കാർ.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.