????????? ????????????????. ??????????????????? ??????

കൂട്ടനടത്തം അപകടം വിളിച്ചുവരുത്തുമെന്ന്​ മുന്നറിയിപ്പ്​

കുവൈത്ത്​ സിറ്റി: കർഫ്യൂ ഇളവ്​ സമയത്തെ കൂട്ടനടത്തം അപകടം വിളിച്ചുവരുത്തുമെന്ന്​ ഡോക്​ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്​. കോവിഡ്​ വ്യാപനത്തിന്​ ഇത്​ കാരണമാവുമെന്ന മുന്നറിയിപ്പ്​ അവഗണിച്ച്​ ആയിരങ്ങളാണ്​ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നടക്കാൻ ഇറങ്ങുന്നത്​. വൈകീട്ട്​ നാലര മുതൽ ആറര വരെയാണ്​ റെസിഡൻഷ്യൽ ഏരിയകളിൽ വ്യായാമത്തിനായുള്ള നടത്തത്തിന്​ അനുമതി നൽകിയത്​. മാസ്​കും കൈയുറയും ധരിക്കണമെന്നും ഒരു മീറ്റർ അകലം പാലിക്കണമെന്നും നിർദേശിച്ചിരുന്നു. 

എന്നാൽ, പരിധികൾ ലംഘിച്ചാണ്​ ജനങ്ങൾ പുറത്തിറങ്ങുന്നത്​. നോമ്പുതുറക്ക്​ മുമ്പുള്ള സമയത്താണ്​ ഇളവ്​. ഭക്ഷണ പൊതികളുമായി വരുന്ന വാഹനങ്ങൾക്കരികെ തിരക്കാണ്​. വൈറസ്​ ബാധിതർ 10000 കവിഞ്ഞിട്ടും ഒരു വിഭാഗം ആളുകൾക്ക്​ സന്ദർഭത്തി​​​െൻറ ഗൗരവം മനസ്സിലായിട്ടില്ല. സൂപ്പർ മാർക്കറ്റുകൾക്ക്​ തുറക്കാൻ അനുമതിയുള്ളത്​ നടക്കാൻ അനുവദിച്ച സമയത്തല്ല. അതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലത്രെ ജനം പുറത്തിറങ്ങുന്നത്​​. സാധനങ്ങൾ ഹോം ഡെലിവറി നടത്താൻ ബഖാലകൾക്ക്​ അനുമതി നൽകി​. അതിനിടെ രണ്ടുമണിക്കൂർ ഇളവ്​ പിൻവലിച്ചതായി കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.