കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ പ്രവർത്തിച്ച എട്ട് ന്യൂസ് പോർട്ടലുകൾക്കെതിരെ പ്രോസിക്യൂഷൻ നടപടി. വാർത്താവിനിമയ മന്ത്രി മുഹമ്മദ് അൽ ജബ്രി അറിയിച്ചതാണിത്. ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ബുള്ളറ്റിനുകൾ, വാർത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഇലക്ട്രോണിക് മീഡിയ നിയമം പ്രാബല്യത്തിലാക്കിയത്.
വെബ്സൈറ്റുകളിലും ഇലക്ട്രോണിക്സ് മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. പോർട്ടൽ നടത്തിപ്പിന് അനുമതി ലഭിക്കാനും നിശ്ചിത മാനദണ്ഡങ്ങളുണ്ട്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഉടമകൾക്ക് 500 ദീനാർ മുതൽ 5000 ദീനാർ വരെ പിഴ ചുമത്തുകയും ചെയ്യും. പത്തുവർഷ കാലാവധിയുള്ള ലൈസൻസിന് 500 ദീനാർ ആണ് മന്ത്രാലയത്തിൽ അടക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.