കുവൈത്ത് സിറ്റി: പൊതുമാപ്പ് രജിസ്ട്രേഷന് നിശ്ചയിച്ച കാലപരിധി വ്യാഴാഴ്ച അവസാനിക്കും. വിവിധ രാജ്യങ്ങളുട െ എംബസികൾ പൊതുമാപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ അവസാന ദിവസങ്ങളിൽ വ ൻ തിരക്ക് അനുഭവപ്പെടുന്നു. ഒരുലക്ഷത്തിലേറെ അനധികൃത താമസക്കാരാണ് കുവൈത്തിലുള്ളത്. ഇതിൽ 24,000ത്തോളം പേർ മാത്രമേ ഇതുവരെ പൊതുമാപ്പിന് രജിസ്റ്റർ ചെയ്തിട്ടുള്ളൂ.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്തി രജിസ്റ്റർ ചെയ്യാൻ കഴിയാതെ നിരവധി പേർ പുറത്ത് റോഡിലാണ് കഴിയുന്നത്. കർഫ്യൂവിെൻറ പേരിൽ പൊലീസ് ഇവരെ പിടികൂടുന്നില്ല എന്ന് മാത്രമല്ല. സന്നദ്ധ പ്രവർത്തകർ ഭക്ഷണവും എത്തിച്ചുനൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.