കുവൈത്ത് സിറ്റി: കർഫ്യൂ സമയത്ത് പ്രത്യേകാനുമതിയുള്ള ഫുഡ് ഡെലിവറി സർവിസിന് ആഭ്യന്തര മന്ത്രാലയത്തിെ ൻറയും മുനിസിപ്പാലിറ്റിയുടെയും കർശന നിരീക്ഷണം. മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത റസ്റ്റാറൻറുകൾക്ക് മാത്രമാണ് കർഫ്യൂ സമയത്തെ ഡെലിവറി സർവിസിന് അനുമതി. വൈകീട്ട് നാലു മുതൽ രാവിലെ എട്ടുവരെയാണ് കർഫ്യൂ.
വൈകീട്ട് അഞ്ചു മുതൽ രാത്രി ഒരു മണി വരെ ഫുഡ് ഹോം ഡെലിവറി സർവിസ് നടത്താം. ജീവനക്കാർ കർശനമായ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണം. ഇത് ഉറപ്പാക്കാൻ അധികൃതർ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ നടന്ന പരിശോധനയിൽ കുറച്ചുപേർ പിടിയിലായി. ഗാർഹികത്തൊഴിലാളി വിസയിലുള്ളവരും ഡെലിവറി സർവിസിനിടെ പിടിയിലായിട്ടുണ്ട്. ചെറുകിട റസ്റ്റാറൻറുകൾക്ക് നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള വ്യവസ്ഥകളാണ് ഡെലിവറി സർവിസിന് അധികൃതർ ഏർപ്പെടുത്തിയതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.