കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു. 53 വയസ്സുള്ള കുവൈത്തിയ ും 54കാരനായ ഇന്ത്യക്കാരനുമാണ് മരിച്ചത്. ഇതോടെ മരണം 22 ആയി. കുവൈത്തിൽ തിങ്കളാഴ്ച സ്ഥിരീകരിച്ച കോവിഡ് കേസുക ളിൽ 31 എണ്ണം വിദേശത്തുനിന്ന് വന്നവർ. 177 പേർക്ക് നേരേത്ത സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. അഞ്ചുപേർക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.
ബ്രിട്ടനിൽനിന്ന് വന്ന 24 കുവൈത്തികൾ, ജർമനിയിൽനിന്ന് വന്ന നാല് കുവൈത്തികൾ, ഖത്തറിൽനിന്ന് വന്ന കുവൈത്തി, അമേരിക്കയിൽനിന്ന് വന്ന കുവൈത്തി, സൗദിയിൽനിന്ന് വന്ന കുവൈത്തി എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. 61 ഇന്ത്യക്കാർ, 38 കുവൈത്തികൾ, 13 ബംഗ്ലാദേശികൾ, 26 ഇൗജിപ്തുകാർ, അഞ്ച് പാകിസ്താനികൾ, സിറിയ, ഇറാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള നാലുപേർ വീതം, ജോർഡൻ, ലബനാൻ പൗരന്മാരായ മൂന്നുപേർ വീതം, രണ്ട് ബിദൂനി, രണ്ട് യമൻ പൗരൻ, രണ്ട് നേപ്പാൾ പൗരൻ, സൗദി, കാനഡ, അർമേനിയ, തുർക്കി, നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യക്കാരായ ഒാരോരുത്തർ എന്നിവർക്ക് നേരത്തെ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.
അഞ്ച് കുവൈത്തികൾക്ക് ഏതുവഴിയാണ് കോവിഡ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. 61 ഇന്ത്യക്കാർ ഉൾപ്പെടെ 213 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, 206 പേർ രോഗമുക്തി നേടി. പുതിയ വൈറസ് ബാധിതരോടൊപ്പംതന്നെ രോഗമുക്തരുടെ എണ്ണവും കൂടുന്നത് ആശ്വാസമാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 514 പേർ രോഗമുക്തരായി. 3288 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1012 പേർ രോഗമുക്തരായി. ബാക്കി 2254 പേരാണ് ചികിത്സയിലുള്ളത്. 64 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ 30 പേരുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.