പുതിയ കോവിഡ്​ ബാധിതരിൽ 53 ഇന്ത്യക്കാർ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഞായറാഴ്​ച കോവിഡ്​ സ്ഥിരീകരിച്ച 183 പേരിൽ 53 ഇന്ത്യക്കാർ.
മുൻ ദിവസങ്ങളെ അപേക്ഷിച ്ച്​ ഇന്ത്യക്കാരുടെ തോത്​ കുറഞ്ഞു​. 52 ഇന്ത്യക്കാർ, 16 കുവൈത്തികൾ, 14 ബംഗ്ലാദേശികൾ, 26 ഇൗജിപ്​തുകാർ, എട്ട്​ പാകിസ്​ത ാനികൾ, ഒമ്പത്​ സിറിയക്കാർ, അഞ്ച്​ യമൻ പൗരന്മാർ, മൂന്ന്​ ജോർഡൻ പൗരന്മാർ, മൂന്ന്​ ഫിലിപ്പീൻസ്​ പൗരന്മാർ, മൂന്ന്​ ലബനാൻ പൗരന്മാർ, രണ്ട്​ ബിദൂനികൾ, രണ്ട്​ ഇറാൻ പൗരന്മാർ, സൗദി, ശ്രീലങ്ക, ഇത്യോപ്യ, ഇറാഖ്​, നേപ്പാൾ, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള ഒാരോരുത്തർ എന്നിവർക്ക്​ നേര​േത്ത സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്​ വൈറസ്​ ബാധിച്ചത്​.

ബ്രിട്ടനിൽനിന്ന്​ വന്ന 16 കുവൈത്തികൾ, ഫ്രാൻസിൽനിന്ന്​ വന്ന രണ്ട്​ കുവൈത്തി, ബെൽജിയത്തിൽനിന്ന്​ വന്ന ഒരു കുവൈത്തി, ഫ്രാൻസിൽനിന്ന്​ വന്ന ഇന്ത്യക്കാരൻ എന്നിവർക്കും കോവിഡ്​ സ്ഥിരീകരിച്ചു. ഒമ്പത്​ കുവൈത്തികൾ, രണ്ട്​ ശ്രീലങ്കക്കാർ, രണ്ട്​ ഇറാൻ പൗരന്മാർ, ഒരു ബിദൂനി എന്നിവർക്ക്​ വൈറസ്​ ബാധിച്ച വഴി കണ്ടെത്തിയിട്ടില്ല.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.