കുവൈത്ത് സിറ്റി: 21 വിമാനങ്ങളിലായി 3910 കുവൈത്തികളെ കൂടി വെള്ളിയാഴ്ച രാജ്യത്ത് തിരിച്ചെത്തിച്ചു. കുവൈത്ത് എ യർവേസ് 13 സർവിസുകളും ജസീറ എയർവേസ് എട്ട് സർവിസുകളുമാണ് നടത്തിയത്. ശനിയാഴ്ച 20 വിമാനങ്ങളിൽ 3460 പേരെ കൂടി കൊണ ്ടുവരുന്നുണ്ട്. ജസീറ ഏഴ് വിമാനങ്ങളും കുവൈത്ത് എയർവേയ്സ് 13 വിമാനങ്ങളുമാണ് ശനിയാഴ്ച ഷെഡ്യൂൾ ചെയ്തിട്ട ുള്ളത്. ഏപ്രിൽ 19 മുതൽ മേയ് ഏഴുവരെയായി വിവിധ രാജ്യങ്ങളിലെ 16 വിമാനത്താവളങ്ങളിൽനിന്നാണ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
റിയാദ്, ദമ്മാം, ജിദ്ദ, അബൂദബി, ദുബൈ, മനാമ, ദോഹ, മസ്കത്ത്, കൈറോ, അലക്സാണ്ട്രിയ, അമ്മാൻ, ലണ്ടൻ, ഇസ്താംബൂൾ, അങ്കാറ, ജനീവ, പാരിസ് വിമാനത്താവളങ്ങളിൽനിന്നാണ് പ്രത്യേക വിമാന സർവിസ് നടത്തുന്നത്. 188 വിമാനങ്ങളിൽ 40,000 കുവൈത്തികളെ മേയ് ഏഴിനകം തിരിച്ചെത്തിക്കും.
വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ധനമന്ത്രാലയം എന്നിവയുടെ നേതൃത്വത്തിലാണ് ഒരുക്കം നടത്തിയത്. ഉൗഷ്മളമായ വരവേൽപാണ് തിരിച്ചെത്തുന്ന സ്വദേശികൾക്ക് വിമാനത്താവളത്തിൽ നൽകുന്നത്.
തിരിച്ചുവരുന്നവരെ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. രോഗസംശയമുള്ളവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ കൂടുതൽ ഹോട്ടലുകൾ ഏറ്റെടുത്തിട്ടുണ്ട്. ധനമന്ത്രാലയമാണ് നിരീക്ഷണ കേന്ദ്രങ്ങൾ ഏറ്റെടുക്കുന്നത്.
എട്ട് കുവൈത്തികൾ തിരുവനന്തപുരത്തുനിന്നും
കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്തികളെ തിരിച്ചെത്തിക്കുന്നതിെൻറ ഭാഗമായി എട്ടുപേരെ തിരുവനന്തപുരത്തുനിന്നും എത്തിച്ചു. തായ്ലാൻഡിൽനിന്ന് കുവൈത്തികളെ തിരിച്ചുകൊണ്ടുവരാൻ അയച്ച പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് ഹോട്ടലിൽ കുടുങ്ങിയവരെയും കൊണ്ടുവന്നത്. ബാേങ്കാക്കിൽനിന്ന് കുവൈത്തി പൗരന്മാരുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെയാണ് എത്തിയത്. അവിടെനിന്ന് കുവൈത്ത് സമയം രാവിലെ പത്തരയോടെ ഇവിടെയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.