???????????? ?????????????? ?????? ???????????? ???????? ??????????

പൊതുമാപ്പ്​: പാസ്​പോർട്ടുള്ള ഇന്ത്യക്കാരുടെ രജിസ്​ട്രേഷൻ അവസാനിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പൊതുമാപ്പ് രജിസ്ട്രേഷന് ഇന്ത്യക്കാർക്ക് അനുവദിച്ച സമയം അവസാനിച്ചു. അഞ്ചു ദിവസത ്തിനകം ആറായിരത്തോളം പേർ രജിസ്​റ്റർ ചെയ്തതായാണ് വിവരം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയവരെ വിവിധ ഷെൽട്ടറുകളിൽ പാ ർപ്പിച്ചിരിക്കുകയാണ്. കാലാവധിയുള്ള പാസ്​പോർട്ട്​ കൈവശമുള്ളവരുടെ രജിസ്​ട്രേഷനാണ്​ പൂർത്തിയായത്​. ഫർവാനിയ, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടു വീതം കേന്ദ്രങ്ങളാണ് പൊതുമാപ്പ് രജിസ്ട്ര േഷന്​ ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ചത്.

ഏപ്രിൽ 16 മുതൽ 20 വരെ തീയതികളിൽ താമസരേഖകൾ ഇല്ലാത്ത ആറായിരത്തോളം ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാനായി രജിസ്​റ്റർ ചെയ്തത്. പൊതുമാപ്പിൽ നാട്ടിൽ പോകുന്നവരുടെ യാത്രച്ചെലവ്​ കുവൈത്ത് ആണ് വഹിക്കുന്നത്. ഏപ്രിൽ 30 വരെയാണ് പൊതുമാപ്പ് കാലാവധി. ഇന്ത്യയിൽ വിമാന സർവിസുകൾക്ക്​ വിലക്കു തുടരുന്നതിനാൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയവരുടെ യാത്രയിലെ അനിശ്ചിതത്വം തുടരുകയാണ്. അതിനിടെ പാസ്​പോർട്ടോ ഔട്ട്പാസോ ഇല്ലാത്ത നിരവധി പേർക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാനായിട്ടില്ല. എംബസി അടിയന്തര യാത്രാരേഖ അനുവദിക്കാതെ ഇത്തരക്കാർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താനാവില്ല.

എംബസി നിയോഗിച്ച വളൻറിയർമാർ മുഖേന ഒൗട്ട്​പാസിന്​ അ​പേക്ഷിച്ചവർ ഇപ്പോൾ പൊതുമാപ്പ്​ രജിസ്​ട്രേഷന്​ വരേണ്ടെന്നാണ്​ എംബസി അറിയിച്ചിരിക്കുന്നത്​. അവർ രേഖകൾക്കായി എംബസിയി​ലേക്കും വരേണ്ട. എമർജൻസി സർട്ടിഫിക്കറ്റ്​ നടപടിക്രമങ്ങൾ പൂർത്തിയായാൽ അവരെ അറിയിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുമെന്നാണ്​ എംബസി അറിയിച്ചിട്ടുള്ളത്​. ഇത്​ എന്നത്തേക്ക്​ ശരിയാവുമെന്ന്​ വ്യക്​തമല്ല. 7000ത്തോളം പേർ എംബസിയിൽ ഒൗട്ട്​പാസിന്​ അപേക്ഷിച്ചിട്ടുണ്ട്​.

പാസ്​പോർട്ടുള്ള ചിലരും അജ്​ഞത മൂലം ഒൗട്ട്​പാസിന്​ അപേക്ഷിച്ചിട്ടുണ്ട്​​. പാസ്​പോർട്ട്​, സിവിൽ ​െഎഡി, എമർജൻസി സർട്ടിഫിക്കറ്റ്​ തുടങ്ങിയ രേഖകൾ കൈവശമില്ലാത്തവർ ഫർവാനിയ ബ്ലോക്ക്​ ഒന്നിലെ ഗേൾസ്​ പ്രൈമറി സ്​കൂളിൽ തിരിച്ചറിയൽ പരിശോധനക്ക്​ എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചേർന്നാലും 13000ത്തിൽ താഴെ മാത്രമേ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുണ്ടാവൂ. 2018ലെ പൊതുമാപ്പ്​ 15000 ​പേർ പ്രയോജനപ്പെടുത്തിയിരുന്നു.​

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.